എടയൂർ പഞ്ചായത്ത് തല ടാലന്റ് ലാബ് ഉദ്ഘാടനം കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നടന്നു
എടയൂർ: സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ ടാലന്റ് ലാബ് പദ്ധതിയുടെ എടയൂർ പഞ്ചായത്ത്‌തല ഉദ്ഘാടനം മലപ്പുറം എസ് എസ് കെ യുടെ കീഴിൽ കുറ്റിപ്പുറം ബി ആർ സി യുടെ നേതൃത്വത്തിൽ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നടന്നു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി നസീറബാനു , മാറാക്കര പഞ്ചായത്ത് മെമ്പറും പി ടി എ വൈസ് പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പി ടി എ പ്രസിഡന്റ് എ പി നാസർ, എം പി ടി എ പ്രസിഡന്റ് കെ പി രാധിക, മാനേജ്മെന്റ് പ്രതിനിധി സി സി ഷെഫീഖ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ടി മജീദ്, കുറ്റിപ്പുറം ബി ആർ സി യിലെ ബി പി സി അബ്ദുസലീം ടി, ബി ആർ സി ട്രെയിനർ എസ് അച്ചുതൻ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, കുറ്റിപ്പുറം ബി ആർ സി യിലെ സി ആർ സി കോർഡിനേറ്റർമാരായ ടി കെ അമ്പിളി, ബിൻസി എൻ ചാണ്ടി, എസ് ആർ ജി കൺവീനർ കെ സുജാത, അധ്യാപകരായ വി പി ഉസ്മാൻ, പി സുരേഷ്, ടി പി സാജിത, ഇ ഉമ്മർകുട്ടി, വി പി മനാഫ്, എം അശ്വനി, വി പി അബ്ദുൽസലാം, എൻ യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു. നാടക കളരി, ചിത്രരചന, പ്രവൃത്തി പരിചയം എന്നീ മേഖലകളിലാണ് യു പി വിഭാഗം കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പരിശീലകരായ എം പി നിജിൽകുമാർ, പി കെ ഷജിൻ,ടി വി സതീദേവി എന്നിവർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വ്യത്യസ്ത ദിവസങ്ങളിലായി പരിശീലനങ്ങൾ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here