ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌്
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് നൗഷാദ് ആണെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകി.
ഇതിനിടെ കേസിലെ മുഖ്യപ്രതി നൗഷാദ് ഗൾഫിലേക്ക് കടന്നതായി സൂചന ലഭിച്ചു. കൊലപാതകം നടന്നയുടൻ നൗഷാദ് ചെന്നൈയിലേക്കും പിന്നീട‌് ഷാർജയിലേക്കും കടന്നു. റാസൽഖൈമയിലാണ് നൗഷാദിന്റെ ബിസിനസെങ്കിലും ബന്ധുക്കളുടെ സംരക്ഷണയിൽ ഷാർജയിൽ ഒളിവിലാണെന്നാണ് വിവരം.
പ്രതിയെ തിരിച്ചെത്തിക്കാൻ ശ്രമംനടത്തുന്നതായി പൊലീസ് പറയുന്നു.
കേസിലെ പ്രതിയായ ആദമിനെ കഴിഞ്ഞ ദിവസം റിമാൻഡ‌് ചെയ്തിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here