മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു
കൊളത്തൂർ: കൊളത്തൂർ ജംഗ്ഷൻ മുസ്ലിം ലീഗ് കമ്മിറ്റി പയിങ്ങീരി പോക്കർ മൊല്ല സ്മാരകമായി നിർമ്മിച്ച മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തൻ്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയിരുന്ന മൗലവി വിജ്ഞാനത്തിനുള്ള റഫറൻസും, മുതൽകൂട്ടുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഓർമ്മക്കായി നാട്ടുകാർ നിർമ്മിച്ച ലൈബ്രറി നല്ല നിലയിൽ നിലനിർത്തണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. അബ്ദുൽ അലി പയിങ്ങീരി അദ്ധ്യക്ഷത വഹിച്ചു. ഓഫീസിനാവശ്യമായ ഭൂമി സൗജന്യമായി നൽകിയ കൊക്കോട്ടിൽ ഉമ്മർഹാജി ആധാരം പാണക്കാട് സാദിഖലി തങ്ങൾക്ക് കൈമാറുകയും തങ്ങളിൽ നിന്ന് ഉപഹാരം സ്വീകരിക്കുകയും ചെയ്തു.
നിർമ്മാണ കമ്മിറ്റി കൺവീനർമാരായ സക്കീർ കളത്തിങ്ങൽ, പി.പി.മുജീബ് എന്നിവർക്ക്ള്ള ഉപഹാരങ്ങൾ തങ്ങൾ വിതരണം ചെയ്തു. കോവിഡ് കാലത്ത് കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും മയ്യിത്ത് പരിപാലനം, ക്ലീനിംഗിനു നേതൃത്വം നൽകിവരുന്ന വൈറ്റ്ഗാർഡ് അംഗങ്ങളെ സാദിഖലി തങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക ട്രസ്റ്റിൻ്റെ എസ്.എസ്.എൽ.സി. +2 അവാർഡുകൾ വിതരണം ചെയ്തു. മഞ്ഞളാംകുഴി അലി എം എൽ എ, മുൻ മന്ത്രി അഡ്വ.എൻ.സൂപ്പി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ( ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാർ) കുന്നത്ത് മുഹമ്മദ്,( മണ്ഡലം പ്രസിഡൻ്റ്) അഡ്വ.കെ.കുഞ്ഞാലി, (സെക്രട്ടറി) എം.അബ്ദുള്ള മാസ്റ്റർ, ഹനീഫ പെരിഞ്ചീരി, അമീർ പാതാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി.സബാഹ്, ടി.പി.ഹാരിസ്, അഡ്വ.വി.മൂസക്കുട്ടി, ( മണ്ഡലം വൈസ് പ്രസിഡൻറ്) സഹൽ തങ്ങൾ, (മൂർക്കനാട് പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ്), കാസിം മൂർക്കനാട് (സെക്രട്ടറി) എൻ.മൊയ്തീൻ മാസ്റ്റർ, (പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി), എം.ടി. റാഫി ( യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി) എൻ.പി.മുഹമ്മദലി (കെ.എസ്.ടി.യു), എസ്.എ.റസാഖ് (കെ.എ.ടി.എഫ്) പി. രായൻകുട്ടി മാസ്റ്റർ (കർഷക സംഘം) കെ.ടി. കുഞ്ഞിപ്പ, പി.എ.ഖാദർ എന്നിവർ പ്രസംഗിച്ചു. കെ.സക്കീർ സ്വാഗതവും പി.പി.മുജീബ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here