മുഴുവൻ വിദ്യാർത്ഥികളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരുമിപ്പിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം സാമൂഹിക അകലം പാലിച്ച് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് വിവിധ കലാപരിപാടികളുമായി ഞായറാഴ്ച്ച കാലത്ത് 10 മണി മുതൽ 1വരെ നടക്കുകയുണ്ടായി. സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുത്ത പരിപാടി സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.എം ഗഫൂർ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൾ ഫിറോസ് സി.എം അധ്യക്ഷനായ പരിപാടിയിൽ മാനേജ്മെൻ്റ് സെക്രട്ടറി കുഞ്ഞുമുഹമ്മദ്, മുൻ പ്രിൻസിപ്പൾ കെ കൃഷ്ണകുമാർ, സ്കൂൾ എച്ച് എം അഷറഫലി കാളിയത്ത്, സ്റ്റാഫ് സെക്രട്ടറി ശറഫുദ്ധീൻ, വിദ്യാർത്ഥിനി അസ്ന. കെ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ആശംസകൾ അറിയിച്ച് കൊണ്ട് പ്രശസ്ത സംവിധായകൻ സക്കരിയയും (ഹലാൽ ലൗസ്റ്റോറി, സുഡാനി ഫ്രം നൈജീരിയ) പുതുമുഖ നായകൻ ആനന്ദ് റോഷനും (ഫിലീം സമീർ )പങ്കെടുത്തെത് വിദ്യാർത്ഥികളിലും മറ്റും നവ ഉന്മേഷം പകർന്നു. സ്ഥാപനത്തിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംസാരിച്ച പരിപാടിക്ക് പ്രോഗ്രാം കോഡിനേറ്റർ ത്വയ്യിബ് കെ.എ സ്വാഗതവും സീനിയർ വിദ്യാർത്ഥിനി മാജിദ മുംതാസ് നന്ദിയും രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here