HomeNewsNostalgiaഓർമ്മയാകുന്ന കണ്ണാന്തളിപ്പൂക്കാലം

ഓർമ്മയാകുന്ന കണ്ണാന്തളിപ്പൂക്കാലം

Kannanthali-Flowers

ഓർമ്മയാകുന്ന കണ്ണാന്തളിപ്പൂക്കാലം

വളാഞ്ചേരി: മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിലെ നിറമുള്ള ഓർമ്മകളാണ് കണ്ണാന്തളി പൂവിട്ട കാലം.കുടല്ലൂർ കുന്നുകളിൽ വസന്തം തീർത്ത കണ്ണാന്തളിപ്പൂക്കാലത്തെ എം.ടിയുടെ വരികളിലൂടെ, ഓർമ്മകളിലൂടെ അനുഭവിച്ചറിഞ്ഞു നാം. ബാല്യത്തിന്റെയും ആഘോഷ നാളുകളുടെയും വരണമാല്യഘോഷങ്ങളുടെയുമെല്ലാം ഓർമ്മപ്പെടുത്തലുകളായിരുന്നു, വന്നെത്തിയ ഓരോ കണ്ണാന്തളിപ്പൂക്കാലവും. സാഹിത്യലോകം ഇപ്പൂവിന് നൽകിയ സ്ഥാനം അപരിമേയമാണ്.
Kannanthali-Flowers
ഓണപ്പൂ, കൃഷ്ണപ്പൂ, കാച്ചിപ്പൂ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കണ്ണാന്തളിപ്പൂക്കൾ നാശത്തിന്റെ വക്കിലാണിന്ന്. ചെങ്കൽ കുന്നുകളിലെ പുൽമേടുകളിൽ ധാരാളമായി പൂവിട്ടിരുന്ന ഇവയിന്ന് വിരലിലെണ്ണാവുന്ന ചെടികൾ മാത്രമായി ചുരുങ്ങി. ഔഷധ ഗുണം ഏറെയുള്ള കണ്ണാന്തളിപ്പൂക്കൾക്ക് ഓർക്കിഡുമായി ഏറെ സമാനതയുണ്ട്. വയലറ്റും വെള്ളയും മഞ്ഞയും നിറങ്ങളാലുള്ള കണ്ണാന്തളി പൂക്കൾക്ക് ഗന്ധം കുറവാണ്. എന്നാൽ ഭംഗിയുടെ കാര്യത്തിൽ മനോഹരവും!
Kannanthali-Flowers
ചെങ്കൽ ക്വാറികളുടെയും മണ്ണെടുപ്പിന്റെയും ഫലമായി ഇവ സമൃദ്ധമായി വളർന്നിരുന്ന കുന്നുകൾ ക്രമേണ നശിപ്പിക്കപ്പെട്ടു. വളാഞ്ചേരിയ്ക്കടുത്തുള്ള ചില ചെങ്കൽ കുന്നുകളിലെ പുൽമേടുകളിലിപ്പോൾ വിരലിലെണ്ണാവുന്ന കണ്ണാന്തളി ചെടികളാൽ വസന്തം തീർക്കുകയാണ്. ഒരു കാലത്ത് വടക്കൻ കേരളത്തിലെ കുന്നുകളിൽ സമൃദ്ധമായി പൂവിട്ടിരുന്ന കണ്ണാന്തളിച്ചെടികൾ ഇനി ഓർമ്മകളിലും ചിത്രങ്ങളിലും മാത്രമായിമാറാൻ അധികാലമൊന്നും വേണ്ടെന്നുള്ള മുന്നറിയിപ്പാണ് ഓരോ കണ്ണാന്തളിപ്പൂക്കാലവും നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!