ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ സമർപ്പണം കേരള നിയമ സഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. 2019 മെയ് 23 ന് വട്ടപ്പാറയിൽ വെച്ച് നടന്ന ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ ആന്തൂർ ചോലയിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. ചെഗുവേര ഫോറം രക്ഷാധികാരി ഡോ എൻ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ പി എം ബാലചന്ദ്രന് താക്കോൽ നൽകി കൊണ്ടാണ് ചടങ്ങ് ഉൽഘാടനം ചെയ്തത്. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട്), ഫോറം ഗ്രൂപ്പ് ചെയർമാൻ വി പി ലത്തീഫ് ഫോറം ഗ്രൂപ്പ് എം.ഡി ടി.വി സിദ്ദീഖ്, അഷറഫലി കാളിയത്ത്, എഞ്ചിനീയർ ഗോപാലകൃഷ്ണൻ, ഡോ രാധാമണി ഐങ്കലത്ത്, ഡോ ദീപു ജേക്കബ്, ഡോ മുഹമ്മദ് റിയാസ് കെ.പി.എ, സത്താർ മാസ്റ്റർ, നാരായണൻ മാസ്റ്റർ, കെ.പി ശങ്കരൻ മാസ്റ്റർ (സി.പി.എം ഏരിയാ സെക്രട്ടറി), എൻ എ മമ്മൂട്ടി (എൻ.എ.എം.കെ ഫൗണ്ടേഷൻ) തുടങ്ങിയവർ സംബന്ധിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ ബിജു മോനെ സ്പീക്കർ ആദരിച്ചു. ഫോറം പ്രസിഡൻ്റ് വി പി എം സാലിഹ് സ്വാഗതവും സെക്രട്ടറി വി പി അസീസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here