മാറാക്കര റെഡ് സ്റ്റാര്‍ പ്രവാസി കൂട്ടായ്മയുടെ സ്നേഹഭവനങ്ങള്‍ കൈമാറി
മാറാക്കര: സാമൂഹ്യപ്രവർത്തനത്തിന് മാതൃകയായി റെഡ്സ്റ്റാർ മാറാക്കരയുടെ രണ്ട് സ്നേഹഭവനങ്ങൾ കൈമാറി. മാറാക്കര മുനമ്പത്ത് പനങ്കാവിൽ സാവിത്രിയമ്മക്കും കാടാമ്പുഴ പറപ്പൂര് അനൂപ് കണ്ണമ്പള്ളിക്കുമാണ് എട്ടുലക്ഷം രൂപ ചെലവിൽ പ്രവാസി കൂട്ടായ്മയുടെ സഹായത്തിൽ വീടുകൾ നിർമിച്ചുനൽകിയത്. എസി നിരപ്പിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്നേഹവീടുകളുടെ താക്കോൽ കൈമാറി.
റെഡ്സ്റ്റാറിൽ ആരംഭിച്ച കേരള പ്രവാസി ജനസേവാ കേന്ദ്രം മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. കുടുംബസാഹയ ഫണ്ട് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് വിതരണംചെയ്തു.
കെ പി രമേഷ് അധ്യക്ഷനായി.
വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ, ഡോ. ഹുസൈൻ രണ്ടത്താണി, കെ എം രാംദാസ്, സി എച്ച് ബാവ, പി ജാബിർ, കല്ലൻ ഉസ്മാൻ, പി ഫിറോസ്, എം പി ഉണ്ണികൃഷ്ണൻ, കെ പി വാസുദേവൻ നമ്പൂതിരി, ഉസ്മാൻ പൂളക്കോട്, എന്നിവർ സംസാരിച്ചു. ബാബു വെള്ളാടൻ സ്വാഗതവും കെ പി നാരായണൻ നന്ദിയും പറഞ്ഞു. ബാലസംഘം കൂട്ടുകാരുടെ കലാവിരുന്നോടെയാണ് ചടങ്ങ് ആരംഭിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here