ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു
കുറ്റിപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിൽ എല്ലാ ഏരിയയിലും ആരംഭിച്ച നിർദ്ദന പ്രവാസി കുടുംബങ്ങൾക്കും, പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഗർഷോം പ്രവാസി ഭവന പദ്ദതിയുടെ ഭാഗമായി വളാഞ്ചേരി ഏരിയയിലെ ആദ്യത്തെ വീട് കുറ്റിപ്പുറം പള്ളിപ്പടിയിൽ താക്കോൽ സമർപ്പണം 2022 നവംമ്പർ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രവാസി സംഘം എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ്, ജില്ലാ സെക്രട്ടറി വി കെ റഹൂഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എസ് സേതുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ തോട്ടത്തിൽ, കോമള ടീച്ചർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹംസ മാണിയങ്കാട്, കെ.ടി ഹമീദ്, പി മുജീബ്, എ.എ അസ്ക്കർ, മിഥ്ലാജ്, ഷാഫി പേരശ്ശനൂർ എന്നിവർ സംസാരിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മത് അലി സ്വാഗതവും പ്രവാസി സംഘം ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here