LCHF ജീവിതരീതിയെ ചോദ്യ ചെയ്ത് തയ്യാറാക്കിയ പ്രൊജക്ട് ശ്രദ്ധ നേടി
വണ്ടൂർ: ജീവിതശൈലീരോഗങ്ങൾ കുറയ്ക്കണം എന്നാൽ ഇറച്ചി ഒഴിവാക്കാനും പാടില്ലെന്ന ചിന്തയിൽ എൽ.സി.എച്ച്.എഫ്. (ലോ കാർബോഹൈഡ്രേറ്റ് ഹൈ ഫാറ്റ്) രീതി പിന്തുടരുന്നവരെ ചോദ്യം ചെയ്യുകയാണ് പുല്ലാന്നൂർ ജി.വി.എച്ച്.എസ്.സ്കൂളിലെ ഫാത്തിമ ഷിബിലയും പി. ആദിത്യയും. ഹ്രസ്വകാലത്തേക്ക് ഈ രീതി ഗുണകരമാവുമെങ്കിലും ദീർഘകാലത്തിൽ ഹൃദയസ്തംഭനമടക്കമുള്ള രോഗം വരാൻ സാധ്യത കൂടുതലാണെന്നാണ് ശാസ്ത്രമേളയിലെ പ്രൊജക്ടുമായി ഇരുവരും സമർഥിക്കുന്നത്. ഇതിനായി ഇരുവരും ആരോഗ്യവകുപ്പ് ജീവനക്കാരും ഡോക്ടർമാരുമായും മറ്റും അഭിമുഖം നടത്തുകയുംചെയ്തു.
മാംസംമാത്രം ഭക്ഷണമാക്കുമ്പോൾ ശരീരത്തിനാവശ്യമായ ഫൈബർ, കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ എന്നിവ ലഭിക്കുന്നില്ല. ഭാരവും പ്രമേഹത്തിന്റെ അളവും ഭക്ഷണ അളവും കുറയുന്നു എന്നത് ഇതിന്റെ ഗുണമാണെങ്കിലും ദീർഘകാലത്തിലേക്ക് ഈ ഗുണങ്ങൾ നിലനിർത്താൻ പ്രയാസമാണ്. ക്രമേണ ഗുരുതരമായ രോഗങ്ങളും മലബന്ധവും ഉണ്ടാകുമെന്നതും എൽ.സി.എച്ച്.എഫിന്റെ ദോഷമായാണ് കാണുന്നത്. പൂക്കോട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ 250 കുടുംബങ്ങളിൽ ഇവർ സർവേ നടത്തിയതായും പറയുന്നു. ഇന്നത്തെ സമൂഹം ഏറെ ശ്രദ്ധിക്കുന്നതിനാലാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here