ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്നു; വളാഞ്ചേരിയിൽ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ
വളാഞ്ചേരി:ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്ന് പ്രവർത്തിച്ചതിനതിരെ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വളാഞ്ചേരി തിരൂർ റോഡിൽ ജനവാസ കേന്ദ്രത്തിൽ തുറന്ന കള്ള് ഷാപ്പിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. റെസിഡൻഷ്യൽ പെർമിറ്റുള്ള വീട്ടിൽ കളള് ഷാപ്പ് അനധികൃതമാ ണെന്നും പ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യപെട്ട് പ്രദേശവാസികളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് മുനിസിപ്പൽ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും പോലീസ്, എക്സൈസ് വിഭാഗം ഇടപെട്ട് ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച വീണ്ടും പ്രവർത്തനം തുടങ്ങിയ ഷാപ്പിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോ കാൾ പാലിച്ച് നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
ഷാപ്പിന്റെ പ്രവർത്തനം പൂണ്ണമായും നിർത്തുന്നത് വരെ ജനകീയ പ്രക്ഷോഭവും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പറഞ്ഞു. പ്രതിഷേധ സമരം Dr: Nm മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു, നഗരസഭാ കൗൺസിലർ സാജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പറശ്ശേരി അസ്സയിനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ. മുഹമ്മദലി, ഡോ. റിയാസ്, ഡോ. ദീപു, അഡ്വ: മുഹമ്മദ് റൗഫ്, ടി.കെ ആബിദലി, ഇഖ്ബാൽ മാസ്റ്റർ, വി.പി സാലിഹ്, അഡ്വ: അഷറഫ് സുലൈമാൻ എന്നിവർ സംസാരിച്ചു. ഡോ. രശ്മി, അഡ്വ. ഫൗസിയ സുലൈമാൻ, ഉഷാ പ്രഭാകരൻ, മോഹൻ കുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here