ആതവനാട് അമ്പലപ്പറമ്പിലെ ക്വാറിക്കെതിരെ പ്രക്ഷോഭവുമായി നാട്ടുകാർ
ആതവനാട്: ആതവനാട് പഞ്ചായത്ത് ഒമ്പതാം വാർഡ് അമ്പലപ്പറമ്പിൽ അര നൂറ്റാണ്ടോളമായി അശാസ്ത്രീയമായി പ്രവർത്തിക്കുന്ന ക്വാറി നിർത്തലാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോത്തിലേക്ക്. ക്വാറി പ്രവർത്തനം പ്രദേശത്തെ 100 ഓളം വീടുകൾക്ക് അപകടം വിതച്ച സാഹചര്യത്തിലാണ് പ്രദേശവാസികൾ സമര മുഖത്തേക്ക് ഇറങ്ങുന്നത്. ജനവാസം ഏറിയ പ്രദേശത്താണ് ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചു കൊണ്ട് ക്വാറി നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഒരു കാരണവശാലും ഈ ക്വോറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. ക്വോറിയുടെ പ്രവർത്തനവുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രദേശത്ത് നടന്ന പ്രധിഷേധ യോഗത്തിൽ എൻ അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. മമ്മു മാസ്റ്റർ സി, സി മുഹമ്മദ് ഹാജി, പവിത്രൻ, മണി മാരാത്ത്, അജ്മൽ അമ്പലപ്പറമ്പ്, ടി.കെ സലീം തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പരിസ്ഥിതി സംഘം ജില്ലാ കോർഡിനേറ്റർ എം.പി.എ ലത്തീഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here