HomeNewsTransportമലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു

മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു

ksrtc-low-floor-bus-malappuram

മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു

മലപ്പുറം: കെഎസ്ആർടിസി മലപ്പുറം–-നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ് ഞായര്‍ പുനരാരംഭിച്ചു. വൈകിട്ട്‌ നാലിന്‌ മലപ്പുറത്തുനിന്ന്‌ പുറപ്പെടും. പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണൂർ, തൃശൂർ, അങ്കമാലി വഴി രാത്രി ഒമ്പതിന്‌ നെടുമ്പാശേരിയിലെത്തും. പിറ്റേന്ന്‌ പുലർച്ചെ അഞ്ചിന്‌ നെടുമ്പാശേരിയിൽനിന്ന്‌ തിരിച്ച്‌ എടപ്പാൾ, കുറ്റിപ്പുറം, യൂണിവേഴ്‌സിറ്റി വഴി കോഴിക്കോട്ട്‌ 11.10ന് എത്തും. 11.30ന്‌ കോഴിക്കോടുനിന്ന്‌ പുറപ്പെട്ട്‌ പകൽ ഒന്നിന് മലപ്പുറത്ത്‌ തിരിച്ചെത്തും. ഒരാഴ്ചത്തെ സർവീസിനാണ്‌ അനുമതി. മികച്ച വരുമാനമാണെങ്കിൽ സർവീസ്‌ തുടരും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!