വെള്ളം കയറി വളാഞ്ചേരിയിലെ താഴ്ന്ന പ്രദേശങ്ങൾ; വൈക്കത്തൂർ യു.പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു
വളാഞ്ചേരി: ഇന്ന് രാവിലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും വളാഞ്ചേരിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ തന്നെയാണ്. കാട്ടിപ്പരുത്തി ദ്വീപ്, ആലുക്കൽപടി എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെതുടർന്ന് ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദ്വീപിലെ വെള്ളം കയറിയ വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി. ഇവർക്ക് വേണ്ട ഭക്ഷണവും വെള്ളവും സന്നദ്ധപ്രവർത്തകർ എത്തിച്ചു നൽകി.
മുക്കില പീടിക പാടത്ത് 12 വീട്ടിൽ വെള്ളം കയറി. ഇവർ മാറി താമസിച്ചു. വൈക്കത്തൂർ യു.പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചതിനെ തുടർന്ന് ഇവിടേക്ക് കുറച്ച് കുടുംബങ്ങൾ എത്തിച്ചേർന്നു. ഇവിടെ നഗരസഭാ അധ്യക്ഷയും മറ്റു കൌൺസിലർമാരും സന്നദ്ധ പ്രവർത്തകരോടൊപ്പം ചേർന്ന് ഇവിടെത്തിയവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു.
പട്ടാമ്പി റോഡിൽ കരുണ അശുപത്രിക്ക് സമീപം റോഡിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇതിനിടെ അശുപത്രിയിൽ അകപെട്ട ഡോക്ടറെയും കുടുംബത്തെയും മറ്റ് ജീവനക്കാരെയും ഡോ മുജീബ് റഹ്മാനും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇതിനിടെ വളാഞ്ചേരിയിലെ പമ്പുകളിൽ ഇന്ധനങ്ങൾ കഴിഞ്ഞു എന്ന തരത്തിൽ വ്യാജ വാർത്തയും പരക്കാൻ തുടങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here