കാവുംപുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവം; മുഖ്യ പ്രതി പിടിയിൽ
വളാഞ്ചേരി: കാവുംപുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവംത്തിൽ മുഖ്യ പ്രതി പിടിയിൽ. 2020 ഓഗസ്റ്റ് 20 ന് കാവുംപുറത്ത് വെച്ച് നടന്ന കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കാടാമ്പുഴ പിലാത്തറ സ്വദേശി പാലക്കല്‍ വീട്ടില്‍ ശമീര്‍ എന്ന ചിമ്പു ശമീറിനെ വളാഞ്ചേരി പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതിയും ആസാം സ്വദേശിയുമായ മഹബുല്‍ ഹഖിനെ മുമ്പ് പോലീസ് പിടികൂടിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടയില്‍ രണ്ടാം പ്രതിയുടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഒന്നാം പ്രതി ചിമ്പു ശമീര്‍ പൈങ്കണ്ണൂര്‍ സ്വദേശി ദനേശിനെ കുത്തുകയായിരുന്നു. വളാഞ്ചേരി എസ്.എച്ച് .ഒ എന്‍.കെ ഷാജി എസ്.ഐ മാരായ മുരളി കൃഷ്ണന്, ഇഖ്ബാല്‍, പ്രൊബേഷന്‍ എസ്.ഐ മധുപാലകൃഷ്ണന്‍ സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ ദേവ്, സി.പി.ഒ മാരായ കൃഷ്ണ പ്രസാദ്, രാധാകൃഷ്ണന്, അബ്ദുല്‍ റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here