കേരള യൂത്ത് വോളന്ററി ആക്ഷന്‍ഫോഴ്‌സ് പരിശീലനത്തിനായി ജില്ലയില്‍ നിന്ന് 90 അംഗ സംഘം യാത്രതിരിച്ചു
വളാഞ്ചേരി കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ കീഴില്‍ രൂപീകരിക്കുന്ന കേരള യൂത്ത് വോളന്ററി ആക്ഷന്‍ഫോഴ്‌സിന്റെ പരിശീലനത്തിനായി ജില്ലയില്‍ നിന്നുള്ള സംഘം യാത്രതിരിച്ചു. 90 അംഗസംഘത്തിന് യാത്രയയപ്പ് നല്‍കി. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ ശരീഫ് പാലോളി ഫഌഗ് ഓഫ് ചെയ്തു. ജില്ലാ യൂത്ത് പ്രോഗാം ഓഫീസര്‍ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കവി നാസര്‍ ഇരിമ്പിളിയം, ജില്ലാ പരിസ്ഥിതി സംഘം കോര്‍ഡിനേറ്റര്‍ എം.പി.എ ലത്തീഫ്, യുവജനക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍മാരായ ശുക്കൂര്‍ എം സി പുല്‍പറ്റ, ഷാജര്‍ തൃപ്രങ്ങോട്, ആയിശ തെന്നല, വഹാബ് തിരൂരങ്ങാടി, ശഹീദ് സജാദ് മഞ്ചേരി, അസ്‌ക്കറലി കൊണ്ടോട്ടി, അനീഷ് വലിയക്കുന്ന്, ജിഷാദ് വളാഞ്ചേരി, നൂറൂല്‍ ആബിദ്, ശ്രീകുമാരന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
പ്രകൃതി ക്ഷോഭങ്ങളിലും മറ്റും രക്ഷാസേനയായി മാറാന്‍ പോകുന്ന കേരള യൂത്ത് വോളന്ററി ആക്ഷന്‍ ഫോഴ്‌സിന്റെ വോളന്ററിയര്‍മാര്‍ക്കുള്ള മൂന്ന് ദിവസത്തെ പരിശീലനം മൂന്നാറില്‍ വെച്ചാണ് നടക്കുന്നത്. പ്രകൃതിക്ഷോഭം, വെള്ളപൊക്കം, വരള്‍ച്ച, തീപിടുത്തം, ഉരുള്‍പൊട്ടല്‍, അപകടം തുടങ്ങിയ സാഹചര്യങ്ങളില്‍ രക്ഷാഭൗത്യം ഏറ്റെടുക്കാന്‍ മാനസികവും ശാരീരികവുമായി സജ്ജമാക്കുന്ന പരിശീലനമാണ് വോളന്റിയര്‍മാര്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് നേരത്തെ റജിസ്റ്റര്‍ ചെയ്ത 1500 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here