എടയൂരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
വളാഞ്ചേരി: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ വളാഞ്ചേരി സിഐ പി പ്രമോദ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി മനക്കളപ്പടി വടക്കുപുറം ചാരത്ത് മുഹമ്മദ് ഹനീഫയെ (27)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതി വീട്ടിൽ കയറി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൃത്യത്തിനുശേഷം സ്ഥലംവിട്ട പ്രതിയെ തിങ്കളാഴ്ച എറണാകുളം ഏലൂരിൽനിന്നാണ് പിടികൂടിയത്.
പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിക്കെതിരെ വീട് കയറി ആക്രമിക്കൽ, മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ, വധശ്രമം എന്നിവക്ക് കേസെടുത്തു. വളാഞ്ചേരി സ്റ്റേഷനിലെ സീനിയർ സിപിഒ അനിൽ കുമാർ, സിപിഒമാരായ നാസർ, ജെറോം, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here