തവനൂർ വയോജന മന്ദിരത്തിൽ മുഴുവൻ സമയ ചികിത്സാ സംവിധാനം ഒരുക്കും – മാനേജ്മെന്റ് കമ്മിറ്റി
കുറ്റിപ്പുറം: സാമൂഹികനീതി വകുപ്പിന് കീഴിലെ തവനൂർ വയോജന മന്ദിരത്തിൽ കിടപ്പിലായ രോഗികളെ പരിചരിക്കാൻ മുഴുവൻസമയ ചികിത്സാ സംവിധാനം ഒരുക്കുമെന്ന് മാനേജ്മെന്റ് കമ്മിറ്റി. കിടപ്പിലായവർക്കായി പ്രത്യേക പരിചരണ വിഭാഗം ഉണ്ടാകും. 24 മണിക്കൂറും നഴ്സിന്റെയും പാർട്ട് ടൈം ഡോക്ടറുടെയും സേവനം ലഭ്യമാക്കും.
ഓക്സിജൻ സൗകര്യം അടക്കമുള്ളവ ഒരുക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനു പുറമേ ചപ്പാത്തി നിർമാണ യൂണിറ്റ് അടങ്ങുന്ന ഭക്ഷണ നിർമാണശാല, റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റ്, ജെറിയാട്രിക് പാർക്ക്, ഫിസിയോതെറപ്പി യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കുമെന്ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, വൈസ് പ്രസിഡന്റ് പി.മോഹൻദാസ് എന്നിവർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here