കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ വിദ്യാർഥികൾ നിർമ്മിച്ച സൈനിക വാഹനം ശ്രദ്ധയാകർഷിക്കുന്നു
കുറ്റിപ്പുറം: പട്ടാളക്കാര്‍ക്ക് ഉപയോഗിക്കാനുള്ള ഓട്ടോമാറ്റിക് വാഹനം വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. സൈനിക സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ വജ്രജൂബിലിയോടനുബന്ധിച്ച് നടത്തിയ മത്സരത്തിനായാണ് വിദ്യാര്‍ഥികള്‍ വാഹനം വികസിപ്പിച്ചത്.
ഇലക്ട്രിക്കല്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളായ ഫാരിസ്, ബാസിത്, സൂരജ്, ദിബു, അര്‍ജുന്‍, ഫാസില എന്നിവരാണ് വാഹനം രൂപകല്പനചെയ്തത്. പട്ടാളക്കാര്‍ക്ക് ആവശ്യമായ യുദ്ധസാമഗ്രികള്‍ വഹിക്കാനും പരിക്കേറ്റ പട്ടാളക്കാരെ സുരക്ഷിതമായി ബേസില്‍ എത്തിക്കുന്നതിനുള്ള വാഹനമാണ് നിര്‍മിച്ചിരിക്കുന്നത്. സെന്‍ഡിങ് ആന്‍ഡ് മോണിറ്ററിങ് സാങ്കേതികവിദ്യയും വാഹനത്തിലുണ്ട്. കണക്ടഡ് ഹൈബ്രിഡ് സിസ്റ്റം എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വണ്ടി പ്രവര്‍ത്തിപ്പിക്കുന്നത്.
ഡി.ആര്‍.ഡി.ഒയുടെ റോബോട്ടിക്‌സ് ആന്‍ഡ് അണ്‍മാന്ഡ് സിസ്റ്റം എക്‌സ്‌പൊസിഷന്‍ (ഡി.ആര്‍.യു.എസ്.ഇ.) മത്സരത്തില്‍ ‘സൈനിക സഹായ വാഹനം’ എന്ന വിഷയത്തെ ആസ്പദമാക്കി നിര്‍മിച്ചതാണ് വാഹനം. മത്സരത്തിന് വിവിധ സംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തോളം അപേക്ഷകരുണ്ടായിരുന്നു. മത്സരത്തിന് അംഗീകാരം കിട്ടിയ ദക്ഷിണേന്ത്യയില്‍നിന്നുള്ള 30 പ്രോജക്ടുകളിലാണ് ഈ വാഹനം ഉള്‍പ്പെട്ടത്. ദക്ഷിണേന്ത്യയിലെ മികച്ച പ്രൊജക്ടുകള്‍ക്കുള്ള അംഗീകാരമായി കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിച്ചു. സംസ്ഥാനത്തുനിന്ന് മൂന്ന് ടീമുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
മറ്റ് മേഖലകളിലെ പ്രോജക്ടുകളുടെ അവതരണം ഈ മാസം പകുതിയോടെ പൂര്‍ത്തിയാകും. അതിനുശേഷമായിരിക്കും ഫൈനല്‍ റൗണ്ടിലേക്കുള്ള തിരഞ്ഞെടുപ്പ്. 30 പ്രോജക്ടില്‍നിന്ന് അഞ്ച് ടീമുകളെയാണ് ഡല്‍ഹിയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുക.
ദക്ഷിണേന്ത്യയിലെ അഞ്ചില്‍ ഒരു ടീമായി ഫൈനല്‍ റൗണ്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍.എംഇഎസിന് പുറമേ എൻഐടി കോഴിക്കോട്, ആഐടി കോട്ടയം എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സെമിഫൈനൽ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ടീമുകൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here