HomeNewsCorruptionമൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ

മൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ

moonakkal-conference

മൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ

എടയൂർ: പ്രശസ്തമായ മൂന്നാക്കൽ ജുമാ മസ്ജിദിലെ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സംരക്ഷണ കമ്മറ്റി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. പള്ളിയിലെ വഖഫ് സ്വത്ത് നഷടപ്പെടുത്തിയ പള്ളിക്കമ്മറ്റിക്കെതിരെയാണ് നടപടി അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ മൂന്നാക്കൽ ജുമാ അത്ത് പള്ളി പരിപാലന സംരക്ഷണ കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചത്. മുൻ കമ്മറ്റിക്കെതിരെ വിജിലൻസ് അഴിമതി കണ്ടെത്തിയിട്ടും നടപടി ഉണ്ടാവാത്തതിൽ ദുരൂഹതയുണ്ടെന്ന് ഇവർ പറഞ്ഞു.moonakkal-juma-masjid
പതിറ്റാണ്ടുകളോളം യാതൊരുവിധ വരവ്ച്ചിലവ് കണക്കുകൾ രേഖപ്പെടുത്താതെ ചില സങ്കുചിത താല്പര്യക്കാർ പള്ളി ഭരണം കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. വിശ്വാസികൾ അവരുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കായി പണവും ആഭരണങ്ങളും മറ്റ് ലോഹപാത്രങ്ങളും മറ്റും നേർച്ചയായി നൽകാറുണ്ട്. ഇവയുടെ കണക്കുകൾ പതിറ്റാണ്ടുകളായി അവതരിപ്പിക്കാറില്ല. മൂന്നാക്കൽ ജുമുഅത്ത് പള്ളി മുൻ അനധികൃത കമ്മറ്റി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും, പള്ളിയിൽ വരുന്ന വരുമാനം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നതും, അനധികൃതമായി വസ്തു വഹകൾ വാങ്ങുകയും, നിർമാണ പ്രവർത്തനങ്ങൾ നത്തുകയും, നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ വലിയ രീതിയിലുള്ള അഴിമതികളും മറ്റും നടത്തി വരികയും ചെയ്തിരുന്നു. ഈ അഴിമതികൾക്കെതിരെ നിരവധികളായ പരാതികളുടെ അടിസ്ഥാനത്തിൽ കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വിജിലൻസ് മന്ത്രി ആയിരുന്ന കാലത്ത് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഗവണ്മെന്റിലേക്കു സമർപിക്കുകുകയുമുണ്ടായി. ഇതേ സമയത്തു തന്നെ അന്നത്തെ വഖഫ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും അതിനായി നിസാർ കമ്മീഷനെ നിയമിക്കുകയുമുണ്ടായി. നിസാർ കമ്മീഷൻ അന്വേഷണം നടത്തുകയും റിപ്പോർട്ട് സർകാറിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.moonakkal-juma-masjid
കൂടാതെ മഞ്ചേരി ഡിവിഷണൽ ഓഫീസർ മുപ്പത്തി മൂന്നാം വകുപ് പ്രകാരം പ്രത്യേക അന്വേഷണം നടത്തുകയും റിപ്പോർട്ട് വഖഫ് ബോർഡിന് സമർപ്പിക്കുകയുമുണ്ടായി. 1996 -97 മുതൽ 2010 വരെയുള്ള 14 വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് 2012- ൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഉത്തരവ് ഇറക്കിയിട്ടും ഓഡിറ്റ് നടത്താതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് വഖഫ് ബോർഡ് നടപ്പാക്കുന്നത്.press conference
വിവിധ അന്വേഷണ ഏജൻസികൾ ഗുരുതരമായ അഴിമതികൾ കണ്ടെത്തിയിട്ടും അന്വേഷണം നടത്താത്തത് ദുരൂഹത ജനിപ്പിക്കുന്നുവെന്നും അന്യാതീനപ്പെട്ട പണവും മറ്റ് സ്വത്തുവഹകളും തിരിച്ച് പിടിക്കുന്നതിന് മൂന്നാക്കൽ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി വഖഫ് ബോർഡിനെതിരെയും സർക്കാറിനെതിരെയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജുമുഅത്ത് പള്ളി സംരക്ഷണ കമ്മറ്റി പ്രസിഡന്റ് കലകപ്പാറ മൊയ്തീൻ‌കുട്ടി, വൈസ് പ്രസിഡന്റ് വലിയപറമ്പിൽ കോയ, സെക്രട്ടറി വി.പി സ്വാലിഹ്, ജോ. സെക്രട്ടറി എം‌പി ഇസ്‌ഹാഖ്, അമീറലി ടി, അബ്ദു സമദ് ടി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!