ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി
വെണ്ടല്ലൂർ: നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ഫലം കണ്ടു. തത്ഫലമായി ഗെയ്ൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണിട്ട് നികത്തി റോഡാക്കിയ ഇല്ലത്ത്പടി തോടിനെ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിൽ ആക്കുകയും ചെയ്തു.
തോടിൽ മണ്ണിട്ട് നടത്തുന്ന പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതുണ്ടാക്കാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പണി നീളുന്നത് പാടശേഖരത്തിനു ദോഷമാകുമെന്നും ഇത്തരം പാടങ്ങൾ പറമ്പായിമാറുമെന്നും ഇവർ ചൂണ്ടിക്കാട്ടി ഇവർ അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.
ഇതേതുടർന്നാണ് അധികാരികൾ വന്നു വെള്ളത്തിന്റെ നീരൊഴുക്ക് ഗതി മാറ്റിയ തോട് താത്കാലികമായി പൂർവ്വസ്ഥിതിയിലാക്കി വരമ്പ് കെട്ടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here