മുൻസിപ്പൽ ഹർത്താൽ ആരംഭിച്ചു; ആദ്യ മണിക്കൂറിൽ സമ്മിശ്ര പ്രതികരണം
വളാഞ്ചേരി: വളാഞ്ചേരി പട്ടണത്തിലെ ഗതാഗത പരിഷ്കരനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഓട്ടോ-ടാക്സി തൊഴിലാളികൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ ആരംഭിച്ചു. ആദ്യ മണിക്കൂറിൽ ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഹർത്താലിനോട് പ്രകടമാക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നുവെങ്കിലും വ്യാപാരികൾ പട്ടണത്തിൽ എത്തിയിട്ടുണ്ട്. പച്ചക്കറി, കോഴി തുടങ്ങിയവ വിൽക്കുന്ന കടകൾ ഭാഗികമായി തുറന്നു പ്രവർത്തിക്കുന്നു. ഹോട്ടലുകളും ബേക്കറികളും മറ്റും ഇന്ന് തുറന്നിട്ടില്ല.
സ്വകാര്യ ബസുകൾ പതിവുപോലെ ഓടി തുടങ്ങി. ഇന്നലെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ ഓടുമെന്നറിയിച്ചുരുന്നെങ്കിലും ഇന്ന് ഓട്ടോറിക്ഷകൾ ഒന്നും തന്നെ ഇതുവരെ സർവ്വീസ് നടത്തിയിട്ടില്ല.
ഹർത്താലുമായി ബന്ധപ്പെട്ടുള്ള അനിഷ്ട സംഭവങ്ങൾ നേരിടാൻ വളാഞ്ചേരി സി.ഐ യുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹം പട്ടണത്തിന്റെ വിവ്ധ ഭാഗങ്ങളിലായി രാവിലെത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ന് സ്കൂളുകൾക്ക് പ്രവർത്തിദിനമാകയാൽ ഹർത്താൽ നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here