HomeNewsFeaturedസാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർക്കുള്ള മസ്റ്ററിങ് ജനുവരി ഒന്നിന് ആരംഭിക്കും

സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർക്കുള്ള മസ്റ്ററിങ് ജനുവരി ഒന്നിന് ആരംഭിക്കും

life-pension

സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർക്കുള്ള മസ്റ്ററിങ് ജനുവരി ഒന്നിന് ആരംഭിക്കും

സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്നുറപ്പാക്കാനുള്ള വാർഷിക മസ്റ്ററിങ് സംസ്ഥാനത്ത് ജനുവരി ഒന്നിന് ആരംഭിക്കും. മാർച്ച് 20-നകം പൂർത്തിയാക്കണം. വിരലടയാളം പതിയാതെ മസ്റ്ററിങ് നടത്താനാകാതെവരുന്നവർ മാർച്ച് 31-നകം ക്ഷേമനിധിബോർഡ് ഓഫീസുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പെൻഷൻ വാങ്ങുന്നവർ അതത് തദ്ദേശസ്ഥാപനങ്ങളിലാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഇല്ലെങ്കിൽ, ഏപ്രിൽ മുതൽ പെൻഷൻ നിലയ്ക്കും.
life-pension
ഇത്തവണ മസ്റ്ററിങ് നടത്തുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കില്ല. അക്ഷയകേന്ദ്രങ്ങളിൽ പെൻഷൻകാർതന്നെ ഇതിനുള്ള പണമടയ്ക്കണം. കഴിഞ്ഞതവണ മസ്റ്ററിങ്ങിലൂടെ സർക്കാരിനു സാമ്പത്തികബാധ്യത വന്നതിനാലാണിത്. സാമൂഹിക സുരക്ഷാപെൻഷൻ, വിവിധ ക്ഷേമനിധിബോർഡ് പെൻഷൻ എന്നിവ വാങ്ങുന്ന 59.45 ലക്ഷം പേരാണു സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ 53 ലക്ഷംപേർ കഴിഞ്ഞതവണ മസ്റ്ററിങ് നടത്തി. മസ്റ്ററിങ് ഒന്നിന് 30 രൂപ നിരക്കിൽ സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്കു പ്രതിഫലമായും നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!