പെരിന്തൽമണ്ണ നഗരത്തിൽ ഇന്നു മുതൽ ഗതാഗത പരിഷ്കരണം
പെരിന്തൽമണ്ണ: നഗരത്തിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണത്തിന് ഇന്നുമുതൽ തുടക്കമാവും. പ്രധാന ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കുകയും പുതിയ ബസ്സ്റ്റാൻഡ് കൂടി ഉൾപ്പെടുത്തി മറ്റ് രണ്ട് ബസ് സ്റ്റാൻഡുകളെ സജീവമാക്കാനുമാണ് നഗരസഭാതല ഗതാഗത ക്രമീകരണ സമിതി പരിഷ്കാരം നടപ്പാക്കുന്നത്.കൂടുതൽ ബസുകളും തറയിൽ ബസ്സ്റ്റാൻഡിലും പുതിയ സ്റ്റാൻഡിലും വന്നുപോകുന്ന തരത്തിലാണ് പരിഷ്കാരം. നഗരത്തിൽ അഞ്ച് ബസ്സ്റ്റോപ്പുകൾ മാത്രമാണ് നിലനിറുത്തിയിട്ടുള്ളത്. മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിക്ക് സമീപവും കെ.എസ്.ആർ.ടി.സിക്ക് മുൻവശവും പട്ടാമ്പി റോഡിൽ ചെറുകാട് കോർണർ, പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലും ഊട്ടി റോഡിൽ മാനത്തുമംഗലത്തും മാത്രമാണ് ഇനി മുതൽ ബസ്സ്റ്റോപ്പുകൾ ഉണ്ടാവുക. ട്രാഫിക്ക് പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ബസുടമസ്ഥ സംഘവും മർച്ചന്റ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ഊട്ടി റോഡിനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കാരം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here