HomeNewsEducationകരിപ്പോളിയൻസ് സൊസൈറ്റിയുടെ രാത്രികാല പഠന ക്യാംപിനു തുടക്കം

കരിപ്പോളിയൻസ് സൊസൈറ്റിയുടെ രാത്രികാല പഠന ക്യാംപിനു തുടക്കം

കരിപ്പോളിയൻസ് സൊസൈറ്റിയുടെ രാത്രികാല പഠന ക്യാംപിനു തുടക്കം

വളാഞ്ചേരി: കരിപ്പോളിയൻസ് ചാരിറ്റബിൾ

സൊസൈറ്റി മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനു രാത്രികാല പഠന ക്യാംപിനു തുടക്കമിട്ടു. രാത്രി ഏഴു മുതൽ ഒൻപതു വരെ നടക്കുന്ന ക്യാംപിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഉന്നതവിജയം നേടുന്നവർക്ക് എൻഡോവ്മെന്റ്, സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കൽ തുടങ്ങിയവയ്ക്കും സംഘാടകർക്കു പദ്ധതിയുണ്ട്.

കരിപ്പോൾ ഗവ. ഹൈസ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് സെയ്ത് കരിപ്പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. കരിപ്പോളിയൻസ് പ്രസിഡന്റ് ടി.പി.ഹംസ ഹാജി ആധ്യക്ഷ്യം വഹിച്ചു. കവറൊടി മുസ്തഫ, കരീം പറപ്പാത്തിയിൽ, റാഫി മങ്ങാടൻ, സിദ്ദീഖ് മടവത്ത്, കെ.ടി.റസാഖ് മുസല്യാർ, കരീം കുണ്ടിൽ, ടി.പി.ഷംസുദ്ദീൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകുന്നു. ക്യാംപ് മാർച്ച് അഞ്ചിനു സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!