കുറ്റിപ്പുറം എം.ഇ.എസ്. കോളേജിൽ മാവിൻതോട്ടം പദ്ധതി; ക്യാമ്പസിൽ നൂറ് മാവിൻതൈകൾ നട്ടു
കുറ്റിപ്പുറം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.ഇ.എസ്. എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർഥി സംഘടനയും എൻ.എസ്.എസ്. യൂണിറ്റും ’ഇത്തിരി തണലും ഒത്തിരി മധുരവും’ എന്ന ആശയത്തോടെ മാവിൻതോട്ടം പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി ക്യാമ്പസിൽ നൂറ് മാവിൻതൈകൾ നട്ടു.
പൂർവ വിദ്യാർഥി സംഘടനാസെക്രട്ടറി ജാബിർ ചെറുകുന്നത്ത് എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി സി.എസ്. അയിഷയ്ക്ക് മാവിൻതൈ നൽകി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എ.എസ്. വരദരാജൻ, പ്ലേസ്‌മെന്റ് ഓഫീസർ ഡോ. കെ.പി. ജാബിർ മൂസ്സ, അലുമിനി സ്റ്റാഫ് സെക്രട്ടറി െപ്രാഫ. എം. ദീപക്. എൻ.എസ്.എസ്. മുൻ സെക്രട്ടറി മുഹമ്മദ് തെഹ്‌സീൽ എന്നിവർ പ്രസംഗിച്ചു.
Summary: the nss unit of mesc planted 100 trees
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here