HomeNewsInitiativesRenovateകുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ

കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ

nss-kuttippuram-kmct

കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ

കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയെ നവീകരിക്കുന്നതിനായി കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ ആവിഷ്കരിച്ച ദ്വിദിന പുനർജ്ജനി ക്യാമ്പ് ശ്രദ്ധേയമായി. യുവത്വം ആസ്തികളുടെ പുനർനിർമ്മാണത്തിനായി എന്ന ആശയത്തിൽ ആശുപത്രിയിലെ ഉപകാരണങ്ങളും ആവശ്യവസ്തുക്കളും അറ്റകുറ്റപണി നടത്തി പ്രവർത്തനസജ്ജമാക്കുന്ന പദ്ധതിയാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. ആശുപത്രിയിലെ കട്ടിൽ, ഓപ്പറേഷൻ ടേബിൾ, സ്ട്രച്ചർ, വീൽ ചെയർ, സ്റ്റാന്റുകൾ, അലമാരകൾ തുടങ്ങിയവ പെയിന്റ് ചെയ്തും വെൽഡിങ് ചെയ്തും നന്നാക്കിയെടുത്തു. സർക്കാർ ആശുപത്രികളിൽ അറ്റകുറ്റപണി നടത്താത്തത് കാരണം നശിച്ചുപോകുന്ന വസ്തുക്കൾ പുതുക്കിപണിഞ്ഞു ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 ഓളം വളണ്ടീയർമാർ പങ്കെടുത്ത ക്യാമ്പിന് പ്രോഗ്രാം ഓഫീസർമാരായ ടിപി ജാസിർ, എം ജനാർദനൻ, വളണ്ടീയർമാരായ കെവി ഫാസിൽ, റിംഷാദ്, സിനാൻ, കെ ജിതേഷ്, എംഎസ് യദുകൃഷ്ണ, എംപി ജയേഷ്, കെ വിനയ്കൃഷ്ണൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!