നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം തുറന്ന് പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം : ഉത്സവാഘോഷത്തിന് വരവുകൾ ഒരുക്കുന്ന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം അശരണരായ രോഗികളുടെ അഭയകേന്ദ്രവും കൂടിയായി മാറി. വൈരങ്കോട് വലിയ തീയാട്ടിന് കൊടി കൊണ്ടുപോകുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമാണ് രോഗികൾക്കും ആശ്രയമാകുന്നത്.
കട്ടിലുകൾ, എയർ ബെഡ്ഡുകൾ, വാക്കറുകൾ, വീൽച്ചെയറുകൾ, സ്ട്രച്ചറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. കെ.പി. ശങ്കരൻ, പരപ്പാറ സിദ്ദിഖ്, വി.വി. രാജേന്ദ്രൻ, പാറയ്ക്കൽ ബഷീർ, കോമളം, കെ.എം. സരിത, ജയച്ചിത്ര, കെ. പ്രവീൺ, കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here