നിയമന വിവാദങ്ങളിലും മറ്റു ആരോപണങ്ങളിലും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം
ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും ഓഫീസിനുമെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് കേരളത്തില്‍ ഓഫ് ക്യാമ്പസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റാണ്.
തൃശൂര്‍ കിലയില്‍ അനധികൃത നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല. അവിടത്തെ നിയമനാധികാരി ഡയറക്ടറാണ്. നിബന്ധനകള്‍ക്ക് വിധേയമായി കുടിവെള്ള കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണവും തെറ്റാണ്.
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ചതില്‍ അപാകതയുണ്ടെന്നാണ് മറ്റൊരു ആരോപണം. ഇത് സ്വകാര്യ എയ്ഡഡ് സ്‌കൂളാണ്. മാനേജറാണ് ഇവിടത്തെ നിയമനാധികാരി. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് നിയമനം നടന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പാണ് നിമയനം നടന്നതെന്നും അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here