നാടുനീളെ ശചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും കൊളത്തൂർ പഴയ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കൊതുകുകൾക്ക് സർക്കാർ വക ‘സുഖവാസ കേന്ദ്രം’
കൊളത്തൂർ: നാടുനീളെ ശചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും ജനവാസകേന്ദ്രത്തിൽ സർക്കാർ സ്ഥലത്ത് കൊതുകുവളർത്തു കേന്ദ്രം. കൊളത്തൂർ പഴയ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആഭ്യന്തര വകുപ്പിെൻറ കീഴിലുള്ള സ്ഥലത്താണ് കൂട്ടിയിട്ട തൊണ്ടിവാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകിയത്. വയമ്പറ്റ ക്ഷേത്ര പരിസരത്തുള്ള ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി താമസിക്കുന്നുണ്ട്. കഴിഞ്ഞദിവസം പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിെൻറ സഹകരണത്തോടെ നിപ, ഡെങ്കി, മലമ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മാലിന്യ നിർമാർജനം, കൊതുക് നശീകരണം, ബോധവത്കരണ ക്ലാസുകൾ എന്നിവയാണ് നടത്തിയത്. എന്നാൽ, പൊലീസും റവന്യൂ വിഭാഗവും പിടികൂടിയ തൊണ്ടിവാഹനങ്ങൾ വർഷങ്ങളായി ഇവിടെ കൂട്ടിക്കിടക്കുന്നുണ്ട്. ഇത് നീക്കംചെയ്യാൻ ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ പരാതികൾക്കൊന്നും ഫലമുണ്ടായില്ല. കഴിഞ്ഞവർഷം റവന്യൂ അധികൃതർ ഓരോ വണ്ടിക്കും നമ്പർ ഇട്ട് പോയതായും തുടർന്ന് നടപടിയൊന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ താവളമാണിവിടം. തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശത്ത് നിരവധി പേർക്ക് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here