അപകടം പതിയിരിക്കുന്ന വെട്ടിച്ചിറ ചുങ്കത്തെ വാടക കെട്ടിടങ്ങൾ
വെട്ടിച്ചിറ: വെട്ടിച്ചിറയ്ക്കടുത്തുള്ള ചുങ്കം ദേശീയ പാതയോരത്തെ ഇരുപത് വർഷത്തോളം പഴക്കമുള്ള വാടക കെട്ടിടങ്ങൾ വലിയൊരു അപകടത്തിലേക്കാണ് വഴിയൊരുക്കുന്നത്.കോഴിക്കുഞ്ഞുങ്ങളെ വിൽപ്പന നടത്തി ജീവിക്കുന്ന എട്ട് തമിഴ്നാട് നാമക്കൽ സ്വദേശികളാണ് ഇപ്പോൾ ഇവിടെ താമസിച്ചു വരുന്നത്.
കടകൾക്കായി നിർമ്മിച്ച വാടക കെട്ടിടം കാലപ്പഴക്കം കാരണവും അറ്റകുറ്റപ്പണികൾ തീരെ നടത്താത്തതിനാലും ഏറെ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.തുടർച്ചയായ കനത്ത മഴ കൂടിയായതിനാൽ കുതിർന്ന് നിൽക്കുന്നതിനാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യതയും കൂടുതലാണ്.
നിലവിൽ മേൽക്കൂര നനഞ്ഞ് കുതിർന്ന് പായൽ പിടിച്ച നിലയിലാണുള്ളത്.വ്യത്തിഹീനമായ സാഹചര്യത്തിലാണ് താമസ സ്ഥലം. കുതിർന്ന് നിൽക്കുന്ന മേൽക്കൂരയിൽ ഇപ്പോൾ ഭാരമുള്ള കൂറ്റൻ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. താമസത്തിനായി തുച്ഛമായ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടം മുൻപിൽ വലിയൊരപകടമാണ് ക്ഷണിച്ചു വരുത്തുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here