HomeNewsMeetingനവമാധ്യമങ്ങളിലെ അഡ്മിന്മാരുടെ സംഘടനയായ ‘കോമ’ ക്ക് പുതിയ നേതൃത്വം

നവമാധ്യമങ്ങളിലെ അഡ്മിന്മാരുടെ സംഘടനയായ ‘കോമ’ ക്ക് പുതിയ നേതൃത്വം

koma-office-bearers

നവമാധ്യമങ്ങളിലെ അഡ്മിന്മാരുടെ സംഘടനയായ ‘കോമ’ ക്ക് പുതിയ നേതൃത്വം

നവമാധ്യമരംഗത്തെ കള്ള നാണയങ്ങൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ഏറി വരുന്ന ഈ കാലത്ത് വാർത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിൽ കോമയുടെ പ്രവർത്തനം നിർണ്ണായക സാധീനം ചെലുത്തുന്നു. വ്യാജ ഹർത്താൽ നടന്നപ്പോൾ കോമയിൽ അംഗങ്ങളായ ഒരു ഗ്രൂപ്പിൽ പോലും അത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെട്ടില്ല എന്നത് തന്നെയാണ് കോമയുടെ ഇടപെടലിലിന്റെ നേർസാക്ഷ്യം. വാർത്തകൾക്ക്‌ എഡിറ്റിംഗോ തമസ്കരണമോ ഏൽക്കാതെ ജനങ്ങളിലേക്ക്‌ ശരവേഗമെത്തിക്കുന്നത്‌ നവമാധ്യമ പ്രാദേശിക വാർത്താകൂട്ടായ്മകളാണ്‌. ആ പ്രാദേശിക വാർത്താ കൂട്ടായ്മകള്ക്ക് കൂച്ച്‌ വിലങ്ങിടാനും അടച്ച്‌ പൂട്ടാനും വാർത്ത ശേഖരിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കാനും ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് വിശ്വാസയോഗ്യമായായ രീതിയിൽ മാധ്യമപ്രവർത്തനം നടത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വാർത്താകൂട്ടായ്മകളുടെ അഡ്മിന്മാർ സംഘടിക്കുന്നത്‌ ഈ മേഘലക്ക്‌ ഉണർവ്വ്‌ പകരും, അതിനായി രൂപം കൊണ്ട സംഘടനയാണ് കോമ.
റോയൽ പ്ലാസയിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു. നിലവിൽ വന്ന പുതിയ നേതൃനിര:- പ്രസിഡണ്ട്- ശിഹാബ് മൂർക്കനാട്, സെക്രട്ടറി: സുനീർ കട്ടുപ്പാറ, ട്രഷറർ: നജീബ് മൂർക്കനാട്, വൈസ് പ്രസിഡണ്ട്: ഷമീർ കൊളത്തൂർ, ജോയിന്റ് സെക്രട്ടറി: നവാസ് പറമ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി മണി കെ വി എം ശറഫുദ്ധീൻ, സിദ്ദിഖ് ചെമ്മാട്* എന്നിവരാണ്.
കോമയിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനും ഗ്രൂപ്പിന്റെ അംഗസംഖ്യയും സ്വാധീനവും വിപുലീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!