വളാഞ്ചേരി നഗരത്തിലെ മാലിന്യം; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തി
വളാഞ്ചേരി നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്നില്‍ സമരം നടത്തി. നഗരസഭ ചെയര്‍പേഴ്സണ് സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് കൗണ്‍സിലര്‍മാര്‍ സമരത്തിന് നേതൃത്വം നല്‍കിയത്.
മുന്‍കരുതലുകള്‍ എടുക്കാതെയും അശാസ്ത്രീയമായും വളാഞ്ചേരിയിലെ മലിനജലം ഒഴുക്കുന്ന ഓടകള്‍ പെട്ടെന്ന് തൂര്‍ത്ത് നടപ്പിലാക്കിയ ഐറിഷ് പദ്ധതി കാരണം വളാഞ്ചേരി നഗരം മലിനജലം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. പൊതു മാര്‍ക്കറ്റില്‍ പോലും കാലുകുത്താന്‍ വയ്യാതെ പൊതുജനങ്ങളും കച്ചവടക്കാരും പൊറുതിമുട്ടിയിരിക്കുന്നു. കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം നിറഞ്ഞ് കവിഞ്ഞ് സ്റ്റാന്‍റിലേക്ക് ഒഴുകുന്നതിനാല്‍ പൂട്ടിയിടേണ്ട അവസ്ഥയാണ്. അസഹ്യമായ ദുര്‍ഗന്ധം മൂലം വളാഞ്ചേരി പട്ടണവും പരിസരവാസികളും ബുദ്ധിമുട്ടുകയാണ്. ഇതിനെല്ലാം പരിഹാരം കാണണം. ഇതായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ് മുമ്പാകെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച പരാതിയിലെ ആവശ്യങ്ങള്‍. എന്നാല്‍ ഈ ആവശ്യങ്ങളില്‍ പരിഹാരം കാണാന്‍ ഭരണസമിതി ഇതുവരെയും തയ്യാറായിട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here