കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്; സ്ഥലമുടമകൾക്ക് പണം നൽകാൻ ഉത്തരവായി
വളാഞ്ചേരി: കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിന് സ്ഥലം വിട്ടുകൊടുത്തവർക്ക് പണംനൽകാൻ ഉത്തരവായതായി മന്ത്രി ഡോ. കെ.ടി. ജലീൽ. 23.65 കോടി രൂപ അനുവദിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവായത്.
പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയർക്ക് ലഭിക്കുന്ന പണം ലാന്റ് അക്വിസിഷൻ തഹസിൽദാർക്ക് കൈമാറും. ഒരു മാസത്തിനുള്ളിൽ സ്ഥലമുടമകളെ വിളിച്ചുചേർത്ത് ഭൂമിയുടെ വിലയായി നിശ്ചയിച്ച സംഖ്യ കൈമാറുമെന്നും മന്ത്രി അറിയിച്ചു. പണംനൽകുന്നതോടെ സ്ഥലമെടുപ്പ് പൂർത്തിയാവുകയും റോഡ്പണിയിലേക്ക് കടക്കാനുമാകും.
ഏറ്റെടുക്കുന്ന സ്ഥലം മൊത്തമായി ലെവൽചെയ്ത് നിലവിലുള്ള റോഡ് ടാറിങ് നടത്തി തത്കാലം ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വൈകാതെതന്നെ പതിനൊന്ന് മീറ്റർ വീതിയിൽ റബറൈസ് ചെയ്ത് ഭിത്തികെട്ടി എർത്ത് വർക്ക് ചെയ്യാനുള്ള എട്ടുകോടി രൂപയുടെ പണി തുടങ്ങുന്നതാണ് പ്രായോഗികതയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here