ചേർത്ത് പിടിച്ചും, വാരി പുണർന്നും സുഹൃത്തുക്കൾ; ‘ഓർമ്മച്ചെപ്പിൻ’ സ്നേഹസമ്മാനം സമർപ്പിച്ചു!!
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് 1986- 88 പ്രീ ഡിഗ്രി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “ഓർമ്മചെപ്പ് 86-88” വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തകൾക്ക് വേദിയൊരുക്കിയത്!!
വളാഞ്ചേരി പാണ്ടികശാല അബുദാബി പടിയിലാണ് സഹപാഠിക്ക് വീടൊരുക്കി, തണലൊരുക്കി വീട് കൈമാറ്റ ചടങ്ങായിരുന്നു വേദി! മഴ മേഘങ്ങളെ സാക്ഷിയാക്കി 23-6-o 19 ന് ഉച്ചക്ക് വന്ദ്യ ഗുരുനാഥൻമാരുടേയും, പ്രദേശവാസികളും, എണ്ണമറ്റ സഹപാഠികളുടേയും, സഹപാഠി നികളുടേയും, വളാഞ്ചേരിയിലെ രാഷ്ട്രീയ, മത സാമൂഹിക രംഗത്തും, ജീവ കാരുണ്യ, സേവന സന്നദ്ധ മേഖലയിലും പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വത്തങ്ങളsങ്ങിയ ചടങ്ങ് സ്ഥലം MLA ആബിദ് ഹുസൈൻ തങളുടെ സാന്നിധ്യവും മാറ്റ്കൂട്ടി.
സേവന സന്നദ്ധത സഹ ജീവികളാകട്ടെ, പ്രകൃതിയാവട്ടെ സമൂഹത്തിന്റെ ഔദാര്യമല്ല ബാധ്യതയാണ്! ഈ ഒരു തിരിച്ചറിവിൽ നിന്നാണ് സഹപാഠിക്ക് വീടൊരുക്കി മാതൃകയാകുന്നത്. പൈങ്കൽ മുഹമ്മദാലി, നൗഷാദ് പാലാറ, സുധീർ ശ്രീവത്സം, റിയാസ് കളത്തിൽ, കെ.ടി. അജയൻ വൈക്കത്തൂർ, അബ്ദുൾകരീം പുന്നത്തല, സി.പി. ബഷീർ എടക്കുളം തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു വീട് നിർമാണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here