HomeNewsEducationActivityഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം

ഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം

harvest-irimbiliyam-nss

ഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം

ഇരിമ്പിളിയം :അന്യം നിന്ന് പോയ കാർഷിക സംസ്കാരത്തിന്റെ മൂല്യങ്ങൾ യുവതലമുറക്ക് തിരികെ നൽകി ഇരിമ്പിളിയം ആനക്കര പാടത്ത് കൊയ്ത്തുൽസവം നടന്നു. നിലമൊരുക്കി വിത്ത് വിതച്ച് നട്ട് പരിപാലിച്ച നെൽകൃഷി നൂറ് മേനി ഫലം നൽകിയപ്പോൾ വിദ്യാർത്ഥികൾക്ക് ആഹ്ളാദം അടക്കാനായില്ല വിദ്യാർത്ഥികളിൽ നെൽകൃഷി പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിബിളിയം ആനക്കര പാടശേഖരത്ത് എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്ററിന് കീഴിലുള്ള എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, ജി.എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് ആതവനാട്, ജി.എച്.എസ്.എസ് പേരശ്ശനൂർ തുടങ്ങി 4 സ്കൂളിലെ വോളന്റീയർമാർ തന്നെ ഒത്തൊരുമയോടെ നെല്ല് കൊയ്തെടുത്തത്.
harvest-irimbiliyam-nss
ആനക്കര പാടശേഖരത്ത് വാർഡ് മെമ്പർ ബാലചന്ദ്രന്റെ അധ്യക്ഷതയിൽ വളാഞ്ചേരി സി.ഐ പി.എം.ഷമീർ കൊയ്ത്തുൽസവം ഉൽഘാടനം ചെയ്തു. പാരമ്പര്യ കൃഷിരീതികളെകുറിച്ച് ഐ.എം.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ഡോ. മുഹമ്മദലി ക്ലാസ്സെടുത്തു. നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകി. ബ്ലഡ് ഡൊണേഷൻ കേരള സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ട് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു എൻ.എ.എം.കെ.ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസറും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ അനിൽമാനിയം കുന്നത്ത് പോഗ്രാമിന് നേതൃത്വം നൽകി. ചടങ്ങിൽ വളാഞ്ചേരിയിൽ പുതിയതായി ചാർജ്ജെടുത്ത എസ്. എച്.ഒ ഷമീറിനെ അഗ്രോ ഗ്രൂപ്പ് അഡ്മിൻമാരായ ഡോ. മുഹമ്മദലി, അനിൽ മാനിയംകുന്നത്ത്, ബാലകൃഷ്ണൻ വലിയാട്ട്,റഷീദ് പള്ളിക്കര എന്നിവർ ചേർന്ന് ആദരിച്ചു… കൊയ്ത്തുൽസവത്തിൽ പ്രദേശവാസികളും, പുതുതലമുറയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സജീവ സാന്നിദ്ധ്യങ്ങളായി. കൃഷിയിടം വിദ്യാർത്ഥികൾക്ക് കൃഷിയൊരുക്കുന്നതിനായ് വിട്ട് നൽകുകയും സജീവ സാന്നിധ്യമായ് കൂടെ നിന്ന റഷീദ് പള്ളിക്കരയെ ചടങ്ങിൽ ഏവരും അഭിനന്ദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!