HomeNewsAgricultureമഴക്കെടുതി; കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ നെൽകർഷകർ ദുരിതത്തിൽ

മഴക്കെടുതി; കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ നെൽകർഷകർ ദുരിതത്തിൽ

paddy-karekkad-rain

മഴക്കെടുതി; കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ നെൽകർഷകർ ദുരിതത്തിൽ

എടയൂർ:അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ നെല്ലും വൈക്കോലും വെള്ളത്തിൽ കുതിർന്ന് നാശമായി കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ കർഷകർ ദുരിതത്തിലായി. 25 ഏക്കറോളം നെൽകൃഷിയാണ് വിളവെടുപ്പ് സമയത്ത് നശിച്ചത്. എടയൂർ പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡിൽ കരേക്കാട് പാടത്തെ പീടികക്ക് സമീപമുള്ള പുളിയംപാറ ഓലാന്തി പാടശേഖരത്തിലെ മാങ്ങുന്നിൽ പാടത്താണ് കൂടുതൽ കൃഷി നാശം ഉണ്ടായത്.
paddy-karekkad-rain
സി അബ്ദുൽ റഹിം, വി ചാത്തൻ, ടി കെ വേലു, വി പി കുഞ്ഞിമുഹമ്മദ് എന്ന മാനു ഹാജി, കെ ടി കുഞ്ഞിമരക്കാർ, വി പി സൈദലവി, വി കെ അബ്ദുൽകരീം, പി കെ മൂസ, എം ബാലൻ, വി മമ്മുട്ടി തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. ഏകദേശം ഒമ്പത് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ്, എടയൂർ കൃഷിഭവൻ ഓഫീസർ വിഷ്ണു നാരായണൻ, പാടശേഖരം കൺവീനർ സി അബ്ദുൽ റഹിം, പ്രസിഡന്റ്‌ വി പി അലിഅക്ബർ തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!