HomeNewsTrafficവിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു

വിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു

auto

വിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു

ലപ്പുറം: വളാഞ്ചേരി നഗരത്തിൽ ഓട്ടോ -ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പായില്ല. കോടതിവിധിവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും വിധിപ്പകർപ്പ് കിട്ടാത്തതാണ് തടസ്സമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സപ്തംബർ 25-നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ വളാഞ്ചേരി നഗരത്തിൽ നടപ്പാക്കാൻ കോടതി ഉത്തരവായത്. ഇതനുസരിച്ച് ദേശീയപാതയിലെ കോഴിക്കോട്, കുറ്റിപ്പുറം റോഡുകളിലും പെരിന്തൽമണ്ണ റോഡിലെ നഗരസഭാവ്യാപാരസമുച്ചയത്തിലും വാഹനപാർക്കിങ്ങിന് നിരോധനമുണ്ട്. ഉത്തരവ് കിട്ടാത്തതിനാൽ നിരോധനം ഏർപ്പെടുത്തിയ ഭാഗങ്ങളിൽ ഇപ്പോഴും വാഹനപാർക്കിങ് തുടരുകയാണ്. എന്നാൽ ബസ് സ്റ്റാൻഡിൽനിന്ന്‌ പുറത്തേക്ക് കടക്കുന്ന ഭാഗംമുതൽ ജങ്‌ഷൻവരെയുള്ള ഭാഗത്തെ ഓട്ടോപാർക്കിങ് ഒഴിവായിട്ടുണ്ട്.
auto
വർഷങ്ങളായി വളാഞ്ചേരി നഗരത്തിൽ തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റാണ് കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് വിധിയുണ്ടായത്. അതിനിടെ വിധിപ്പർപ്പ് ബുധനാഴ്ചയോടെ കിട്ടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പദ്മകുമാർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!