ആവശ്യക്കാർക്ക് ശുദ്ധജലം എത്തിക്കാൻ കഴിയാതെ ഇരിമ്പിളിയം പദ്ധതി
ഇരിമ്പിളിയം: വളാഞ്ചേരി നഗരസഭയിലും ഇരിമ്പിളിയം പഞ്ചായത്തിലും ശുദ്ധജലം എത്തിക്കുന്ന ഇരിമ്പിളിയം ത്വരിതഗ്രാമീണ ജലവിതരണ പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ. പൈപ്പുകൾ തകർന്നു ശുദ്ധജലം പാതയോരങ്ങളിൽ പരന്നൊഴുകുന്ന കാഴ്ച പലയിടങ്ങളിലും ഇടയ്ക്കിടെ ഉണ്ടാവുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണിത്. ഇരിമ്പിളിയം മേച്ചേരിപ്പറമ്പു മുതൽ കാവുംപുറം വരെയുള്ള ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.
മേച്ചേരിപ്പറമ്പ് തൂതപ്പുഴയിലെ ഇടിയറക്കടവിലെ കിണറിൽനിന്നുള്ള വെള്ളം വട്ടപ്പറമ്പിലെ ഭൂതല ജലസംഭരണിയിലെത്തിച്ചാണ് വിതരണം. മങ്കേരിയിലും വെണ്ടല്ലൂരിലും വലിയകുന്നിലും കൊട്ടാരത്തും വളാഞ്ചേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മീമ്പാറയിലുമെല്ലാം കുഴലുകൾ തകരുന്നത് സ്ഥിരം സംഭവമാണ്. മീമ്പാറ മേഖലയിലെ കുഴൽത്തകർച്ചമൂലം മിക്കപ്പോഴും കാവുംപുറത്തേക്കുള്ള ജലവിതരണം തടസ്സപ്പെടുന്നതും പതിവാണ്. വേനൽ കടുത്ത സാഹചര്യത്തിൽ ജലപദ്ധതിയുടെ പ്രവർത്തന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here