കെ-റെയിൽ അതിവേഗ പാത; പദ്ധതിക്കെതിരെ തിരുന്നാവായയിൽ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
തിരുന്നാവായ : കാസർഗോഡ് തിരുവനന്തപുരം അതിവേഗ പാതക്കെതിരെ തിരുന്നാവായ സൗത്ത് പല്ലാറിൽ കെ റെയിൽ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടുകളിൽ പ്ലക്കർഡ് ഏന്തി സമരത്തിന് തുടക്കം കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാത തിരുന്നാവായ പഞ്ചായത്തിലേക്ക് എത്തിയാൽ ആദ്യ സ്ഥലമെറ്റടുക്കേണ്ടത് സൗത്ത് പല്ലാറിലാണ്. ഈ പ്രദേശത്ത് 200 പരം വീടുകളും കൃഷി സ്ഥലവും പക്ഷികളുടെ ആവസ കേന്ദ്രവും ഇല്ലാതെയാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നിലവിലേ റെയിൽപാത തന്നെ കടന്നു പോകുന്നതിനാൽ ഒരു ദ്വീപ് സമൂഹ സാഹചര്യമാണ് നിലവിൽ ഉള്ളത്. ഒരു ഭാഗം റെയിലും മൂന്ന് ഭാഗം വെള്ളം കെട്ടിനാൽ ചുറ്റപ്പെട്ട പ്രാദേശമായതിനാൽ
വിദ്യാഭ്യാസം ഹോസ്പിറ്റലിൽ ആവശ്യങ്ങൾക്ക് വളരെ പ്രയാസമനുഭവിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. നിലവിലെ റയിൽവേക്ക് സമാന്താരമല്ലാതെ പുതിയ ഒരു പാത കടന്നു പോയാൽ ഈ പ്രദേശം തീർച്ചയായും ഒറ്റപ്പെടും. സമര സമതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടുകളിൽ ഓൺലൈനിൽ സമരം സംഘടിപ്പിക്കുന്നതെന്നും സർക്കാർ ഈ പദ്ധതി പുന:പരിശോധനക്ക് വിധേയമായില്ലങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്യം നൽകുമെന്ന് കെ-റെയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യൻ കെ, നജീബ് വെള്ളടത്ത്, വിനോദ് കുമാർ കെ, സകരിയ പല്ലാർ, ഇസ്മായിൽ ഹാജി കെ എന്നിവർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here