വളാഞ്ചേരിക്കാർക്ക് പെരുന്നാള്‍ സമ്മാനമായി രാജപാതയൊരുക്കി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
പെരുന്നാള്‍ എത്തുമ്പോള്‍ പുത്തന്‍ ഉടുപ്പെല്ലാം നമ്മള്‍ വാങ്ങിക്കാറുണ്ട്. വളാഞ്ചേരിക്ക് പുത്തനൊരു റോഡാണ് പെരുന്നാള്‍ സമ്മാനം. ഏറെ കാലം ശോചനീയാവസ്ഥ നേരിട്ടിരുന്ന വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിന്‍റെ മുഖം മിനുങ്ങി. വളാഞ്ചേരി സെൻട്രൽ ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് കോട്ടക്കല്‍ മണ്ഡലം എം.എല്‍.ല്‍ പ്രൊഫ:ആബിദ് ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരം പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപയാണ് വളാഞ്ചേരി – കൊളമംഗലം റോഡിന്‍റെ റീടാറിങ്ങ് പ്രവര്‍ത്തികള്‍ക്ക് അനുവദിച്ചത്.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ മണ്ണിട്ട് ഉയർത്തിയും ആവശ്യമായ സ്ഥലങ്ങളിലെല്ലാം കൾവർട്ടുകൾ നിർമ്മിച്ചുമാണ് ഇപ്പോൾ റോഡ് നവീകരണം നടത്തിയിട്ടുള്ളത്. എം.എല്‍.എ.ഫണ്ട് തീരും വരെയും അത് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ മണ്ഡലത്തിലേക്കെത്തിക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്ന ഇത്തരം ജനപ്രതിനിധികള്‍ മാതൃകയാണ്. വളരെ പെട്ടെന്നാണ് റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. റോഡ് റബ്ബറൈസിംഗും ഐറിഷ് നിർമ്മാണവും പൂർത്തിയാകുന്നതോടെ വളാഞ്ചേരി – പെരിന്തൽമണ്ണ റൂട്ടിലെ യാത്ര സുഗമമാകുന്നതോടൊപ്പം നഗരത്തിലെ അഴുക്കു വെള്ള പ്രശ്നത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിന്തല്‍മണ്ണയിലേതടക്കം സ്വകാര്യ ആശുപത്രികളിലേക്ക് ആംബുലന്‍സുകള്‍ ചീറിപായുന്ന റോഡാണിത്. കുറേകാലം തകര്‍ച്ച നേരിട്ടപ്പോള്‍ പ്രയാസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ വിഷമങ്ങൾ എല്ലാം മാറിയ സന്തോഷത്തിലാണ് വളാഞ്ചേരിയിലെ നിവാസികളും വ്യാപാരികളും.
Summary: The people of Valanchery is happy to get their road back to its glory during the festivities of Eid. Thanks to the hard work done by Abid Hussain Thangal MLA
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here