വൈക്കത്തൂർ മഹാദേവക്ഷേത്രം ദേവസ്വംബോർഡ് ഏറ്റെടുക്കുന്നതിനെതിരേ വിശ്വാസികൾ
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനെതിരേ പ്രതിഷേധവുമായി വിശ്വാസികൾ. ബോർഡിന്റെ നീക്കത്തിനെതിരേ വൈക്കത്തൂർ ക്ഷേത്രത്തിൽ പ്രതിഷേധയോഗം നടന്നു.
സമീപത്തെ വിവിധ ക്ഷേത്രങ്ങളുടെ സംരക്ഷണസമിതി ഭാരവാഹികൾ, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണസമിതി, വിശ്വകർമസഭ, എഴുത്തച്ഛൻസമാജം, നായർ സർവീസ് സൊസൈറ്റി, യോഗക്ഷേമസഭ, കേരള ദളിത് ഫെഡറേഷൻ, വാരിയർസമാജം എന്നീ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു
സുരേഷ്കുമാർ മലയത്ത് അധ്യക്ഷനായി. മാധവൻ ചാരുത, ഉണ്ണി പാലത്തോട്ടിൽ, സി. രാമകൃഷ്ണൻ, ഇ.പി. ഗോവിന്ദൻ, പി.വി.ആർ.കെ. നായർ, കെ.എം. ഉണ്ണികൃഷ്ണൻ, കെ.വി. ഉണ്ണികൃഷ്ണൻ, എം.എ. ദിനേശ്, ടി.കെ. സതീശൻ, ക്ഷേത്രസംരക്ഷണ സമിതിയംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here