യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ ‘തനിനിറം’ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
മതഭ്രാന്ത് പിടിച്ച മനുഷ്യന്‍ അവന്‍റെ ജീവിതത്തേയും ചുറ്റുപാടിനേയും മതചിഹ്നങ്ങളാക്കി മാറ്റിയത് ആശങ്കയോടെയാണ് കവി നോക്കിക്കാണുന്നത്. തുളസിച്ചെടിയും ആല്‍മരവും ഹിന്ദുവാകുന്ന കാലത്ത് ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലിമായി മാറുന്നുണ്ടെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളും പക്ഷികളും ഭക്ഷ്യവിഭവങ്ങളും മതത്തിന്‍റെ അടയാളങ്ങളിലേക്ക ചുരുങ്ങുമ്പോള്‍ സൂര്യനും ചന്ദ്രനും മതചിഹ്നങ്ങളായി തന്നെ നിലനില്‍ക്കുന്നുവെന്നും കവിത പറയുന്നുണ്ട്.
ആകാശവും ഭൂമിയും ഇതുവരെ ആരും സ്വന്തമാക്കിയില്ലെങ്കിലും അവര്‍ തനിനിറം വ്യക്തമാക്കുമോ എന്ന ആശങ്കയിലാണ് നാസര്‍ ഇരിമ്പിളിയം തന്‍റെ കവിത അവസാനിപ്പിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയ തനിനിറം എന്ന കവിത ഏറ്റെടുത്തത്. വളാഞ്ചേരി സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ നാസര്‍ ഇരിമ്പിളിയം ഇതിനകം രണ്ട് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് നാസര്‍.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here