ചിനവതിക്കാവിൽ പൂരം പെയ്തിറങ്ങി
കൈപ്പുറം: താളമേള വർണ വൈവിധ്യങ്ങളാൽ കൈപ്പുറം ചിനവതിക്കാവ് പൂരമഹോത്സവം ഹൃദ്യമായി. ബാൻഡ് വാദ്യവും ശിങ്കാരിമേളവും പൂതനും തിറയും അകമ്പടിയായുള്ള കാളകയറ്റം രാത്രിയാണ് സമാപിച്ചത്. 17 ഉപകമ്മിറ്റികളുടെ ആവേശം നിറഞ്ഞ സാന്നിധ്യം പകൽപ്പൂരം അവിസ്മരണീയമാക്കി. രാവിലെ ഏഴരക്ക് കൂറയിട്ട് ഉച്ചക്ക് ഗുരുതി കഴിഞ്ഞ് ഗജവീരൻമാരുടെയും പഞ്ചവാദ്യത്തിെൻറയും അകമ്പടിയോടെ പൂരം പുറപ്പാടും വൈകീട്ട് കരിവേല, ദേശക്കാള, കാളവേല എന്നിവയുമായി ആഘോഷ കമ്മിറ്റികളുടെ വരവും നടന്നു. ദീപാരാധനക്കു ശേഷം നാദസ്വരം, നീലേശ്വരം സഹോദരന്മാരുടെ ഡബിൾ തായമ്പക, രാത്രി കോഴിക്കോട് കാദംബരിയുടെ ബാലെ എന്നിവയും പൂരത്തിെൻറ ആകർഷണമായി. പുലർച്ച പുറത്തേക്കെഴുന്നള്ളിപ്പോടെ പൂരമഹോത്സവം സമാപിച്ചു. കൊപ്പം വളാഞ്ചേരി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here