HomeNewsDevelopmentsബസപകടത്തെ തുടർന്ന് കുറ്റിപ്പുറം റെയിൽ‌വെ മേൽ‌പാലത്തിലെ കുഴികൾ അടച്ചു

ബസപകടത്തെ തുടർന്ന് കുറ്റിപ്പുറം റെയിൽ‌വെ മേൽ‌പാലത്തിലെ കുഴികൾ അടച്ചു

kuttippuram-bridge-work

ബസപകടത്തെ തുടർന്ന് കുറ്റിപ്പുറം റെയിൽ‌വെ മേൽ‌പാലത്തിലെ കുഴികൾ അടച്ചു

കുറ്റിപ്പുറം: ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന്റെ ഉപരിതലം തകർന്ന് രൂപപ്പെട്ട കുഴി അടച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അറ്റകുറ്റപ്പണിനടത്തി കുഴി അടച്ചത്. പാലത്തിന്റെ ഉപരിതലത്തിലെ വലിയ കുഴി വാഹനങ്ങൾക്ക് ഭീഷണിയായിരുന്നു. ഈ കുഴിയിൽച്ചാടിയാണ് ശനിയാഴ്ച സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. മേൽപ്പാലത്തിന്റെ കൈവരികൾ തകർത്ത ബസ് താഴേക്കു വീഴാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. ഡ്രൈവർ അമ്പതടിയോളം താഴ്ചയിലേക്കു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ദേശീയാപാത അസിസ്റ്റന്റ്‌ എൻജിനീയറെ ഉപരോധിച്ചു. ഞായറാഴ്ച അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പ് എഴുതിവാങ്ങിയാണ് പ്രവർത്തകരും നേതാക്കളും ഉപരോധം അവസാനിപ്പിച്ചത്. കുറ്റിപ്പുറം ഹൈവേ ജങ്ഷൻ മുതൽ പാണ്ടികശാല വരെയുള്ള അറ്റകുറ്റപ്പണിക്ക്‌ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കി ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!