കേരള സിലബസിലെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22 മുതൽ
തിരുവനന്തപുരം; കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റമില്ലാതെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കർശന സുരക്ഷയോടെ ജൂൺ 22 മുതലാണ് പരീക്ഷ നടത്തുക. സിബിഎസ്ഇ, ഐഎസ്‍സി 12 –ാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമോയെന്ന ആശങ്ക നിലനിന്നിരുന്നു.
പ്രാക്ടിക്കൽ പരീക്ഷയിൽ ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാൻ ഇടയാക്കുമെന്ന് വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ രോഗവ്യാപനം തടയാനായി കർശന സുരക്ഷ ഏർപ്പെടുത്തിയാവും പരീക്ഷ. വിദ്യാർത്ഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here