HomeNewsBusinessഅന്ന് 50; ഇന്ന് വെറും 12!

അന്ന് 50; ഇന്ന് വെറും 12!

onion

അന്ന് 50; ഇന്ന് വെറും 12!

കോട്ടയ്ക്കൽ: അൻപത് രൂപവരെയായിരുന്ന സവാളവില ഇടിഞ്ഞിടിഞ്ഞ് 12 രൂപയിലെത്തി. നല്ലയിനത്തിനുപോലും ഇപ്പോൾ കിലോയ്ക്ക് 14 രൂപയേ ഉള്ളൂ.മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും വൻതോതിൽ ലോഡ്‌ എത്തിയതാണ് ഇത്ര വിലയിടിയാൻ കാരണം. ഇത്തവണ മികച്ച ഉത്പാദനമായിരുന്നു അവിടങ്ങളിൽ. കർഷകരിൽനിന്ന് ഒന്നും രണ്ടും രൂപയ്ക്ക് അവിടെനിന്ന് വാങ്ങുന്ന പല ഗുണനിലവാരമുള്ള സവാളകൾ കേരളത്തിലെ മൊത്തവിൽപ്പനക്കാർ ഏഴുമുതൽ പതിനൊന്നരവരെ രൂപയ്ക്കാണ് വിൽക്കുന്നത്. ചില്ലറവിൽപ്പനക്കാർ ഇത് 10 മുതൽ 14 വരെ രൂപയ്ക്ക് വിൽക്കുന്നു. ദിവസങ്ങളായി 14 -15 രൂപയ്ക്കാണ് സവാള വിൽക്കുന്നതെന്ന് പുത്തനത്താണി എം.എസ്. വെജിറ്റബിൾസിലെ മുജീബ് പറഞ്ഞു. ഗതാഗതച്ചെലവ് കൂടിയ ഇടങ്ങളിൽപ്പോലും നല്ല സവാളയ്ക്കിപ്പോൾ 16 രൂപയേ ഈടാക്കുന്നുള്ളൂ.
kasa-blue-interiors
കേരളത്തിനുപുറമേ തമിഴ്നാട്ടിലേക്കും കർണാടകയിൽനിന്ന് സവാള അയയ്ക്കുന്നുണ്ട്. ’ഗജ’ ചുഴലിക്കാറ്റിനെത്തുടർന്ന് ദിവസങ്ങളോളം തമിഴ്നാട്ടിലേക്ക് സവാള കൊണ്ടുപോകുന്നത് മുടങ്ങി. ഇതും സവാളയുടെ വിലക്കുറവിന് കാരണമായി.
onion
കർഷകർക്ക് സവാള സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകാരണം ചെറിയ വിലയ്ക്ക് അവ വിറ്റൊഴിക്കുകയാണ്. അതിലേറെയും വരുന്നത് കേരളത്തിലെ ഗോഡൗണുകളിലേക്കാണ്. തമിഴ്‌നാട്ടിലേക്ക് പതിവുപോലെ സവാള പോയിത്തുടങ്ങിയാൽ വിലകൂടുമെന്ന പ്രതീക്ഷയിലാണ് മൊത്തവിൽപ്പനക്കാർ വലിയ അളവിൽ വാങ്ങിസൂക്ഷിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!