ജീവനക്കാരനെ മർദ്ദിച്ചതായി ആരോപണം; ദേശീയപാതയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
വെട്ടിച്ചിറ: ജീവനക്കാരനെ മർദ്ധിച്ചതായി ആരോപണത്തിൽ ദേശീയപാതയിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. വെട്ടിച്ചിറയിലാണ് സ്വകാര്യ പുത്തനത്താണി ചുങ്കത്ത് വച്ചാണ് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റത്. ദീർഘദൂര ബസിലെ ജീവനക്കാരനായ രാമനാട്ടുകര സ്വദേശി രവീഷ്, കോട്ടക്കൽ-വളാഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരായ ഷൈജു, സനീഷ് ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് കോട്ടക്കൽ-വളാഞ്ചേരി, തിരൂർ-വളാഞ്ചേരി റൂട്ടികളിൽ ഓടുന്ന ബസുകൾ സർവീസ് അവസാനിപ്പിച്ചു. ദേശീയപാതയിലൂടെ പോകുന്ന മറ്റ് ദീർഘദൂര സ്വകാര്യ ബസുകളും സമരാനുകൂലികൾ തടയുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here