വളാഞ്ചേരിയിൽ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്
വളാഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരിയിൽ മോട്ടോർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളും ടാക്സികളും അനിശ്ചിതകാലസമരം മൂന്നാം ദിവസത്തിലേക്ക്. റഗുലേറ്ററി കമ്മിറ്റിയുടെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വാഹനങ്ങളുടെ പാർക്കിങ്ങിന് പകരം സംവിധാനം ഒരുക്കാതെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് കോ-ഓർഡിനേഷൻ ഭാരവാഹികൾ ആരോപിച്ചു. പ്രതിഷേധപ്രകടനത്തിന് എം. ജയകുമാർ, സി.പി. മുഹമ്മദാലി, കെ. ഷാജി, എം.വി. ഷാഹുൽ ഹമീദ്, ബാലകൃഷ്ണൻ, മുഹമ്മദ്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here