HomeNewsProtestകഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിനായി വളാഞ്ചേരിയില്‍ സത്യാഗ്രഹം

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിനായി വളാഞ്ചേരിയില്‍ സത്യാഗ്രഹം

sathyagraha

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിനായി വളാഞ്ചേരിയില്‍ സത്യാഗ്രഹം

വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിനായി വളാഞ്ചേരിയില്‍ സത്യാഗ്രഹം. കഞ്ഞിപ്പുര-മൂടാല്‍ ൈബാപ്പാസിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷികളടങ്ങിയ കര്‍മസമിതിയാണ് സത്യാഗ്രഹമിരുന്നത്. sathyagrahaവളാഞ്ചേരി നഗരസഭാധ്യക്ഷ എം. ഷാഹിന ഉദ്ഘാടനംചെയ്തു. മുസ്ലിംലീഗ് കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബു യൂസഫ് ഗുരുക്കള്‍ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ, കെ.എം. അബ്ദുള്‍ഗഫൂര്‍, പറശ്ശേരി അസൈനാര്‍ (കോണ്‍.), പി. ജയപ്രകാശ് (സി.പി.ഐ.), ഉണ്ണിക്കൃഷ്ണന്‍, ടി.എം. പദ്മകുമാര്‍, സി.പി.എം. ഏരിയാസെക്രട്ടറി കെ.പി. ശങ്കരന്‍, സലാം വളാഞ്ചേരി, പൈങ്കല്‍ ഹംസ (വെല്‍ഫെയര്‍ പാര്‍ട്ടി), കെ.വി. ഉണ്ണിക്കൃഷ്ണന്‍ (കോണ്‍.), അഷറഫലി കാളിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സി.പി.എം. വളാഞ്ചേരി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സി.എസ്. ജയകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
vattappara
ദേശീയപാതയില്‍ വട്ടപ്പാറയില്‍ ആറിന് കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് വളാഞ്ചേരി സ്വദേശികളായ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതിനുശേഷം വട്ടപ്പാറ വളവ് നിവര്‍ത്തണമെന്നും നിര്‍മാണം മുടങ്ങിയ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് ഉടന്‍ യാത്രയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ദിവസവും വളാഞ്ചേരിയില്‍ സമരങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച സര്‍വകക്ഷി കര്‍മസമിതി നിരാഹാരസമരം നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!