HomeNewsGeneralസമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടു; അന്ത്യോദയയ്ക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു

സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടു; അന്ത്യോദയയ്ക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു

antyodaya-express

സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടു; അന്ത്യോദയയ്ക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു

തിരൂർ: അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേയുടെ നടപടിയിൽ ജില്ലയ്ക്ക് ആഹ്ലാദം. സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടതിലുള്ള സന്തോഷത്തിലാണ് ജനപ്രതിനിധികളും സംഘടനകളും. 32 ട്രെയിനുകൾക്ക് ജില്ലയിൽ ഒരിടത്തും സ്റ്റോപ് അനുവദിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
antyodaya
സാധാരണക്കാർക്കായി സർവീസ് ആരംഭിച്ച അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതു സംബന്ധിച്ച് മനോരമ ക്യാംപെയ്ൻ നടത്തിയിരുന്നു. തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇ.ടി.മുഹമ്മദ് ബഷീർ എംപി, തിരൂർ നഗരസഭാ സമിതി അംഗങ്ങൾ എന്നിവർ ന്യൂഡൽഹിയിലെത്തി റെയിൽവേ മന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകി.
antyodaya
സി.മമ്മൂട്ടി എംഎൽഎ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ജില്ലയോടുള്ള റെയിൽവേയുടെ അവഗണനയ്ക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ സമരം നടത്തി. മുസ്‍ലിം ലീഗ്, സിപിഎം, ബിജെപി എന്നിവരും പ്രതിഷേധങ്ങളും ഇടപെടലുകളും നടത്തി. റെയിൽവേ യൂസേഴ്സ് ഫോറം‌ തുടങ്ങിയ ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മകളും രംഗത്തിറങ്ങിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!